
ഇന്നലെ രാവിലെ 9ന് നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ കേരള സർവ്വകലാശാല ഇൻഫർ മാറ്റിക്‌സ് വിഭാഗം ഡയറക്ടർ ഡോ. അച്യുത് ശങ്കർ, കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.എസ് .രാജശ്രീ, ഡോ. എം.എ.യൂസഫലി, കൊല്ലം സബ്കളക്ടർ ശിഖാ സുരേന്ദ്രൻ, എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് 2.30 ന് നടന്ന മാദ്ധ്യമ സമ്മേളനത്തിൽ എം. ജി.രാധാകൃഷ്ണൻ, ശ്രീജ, ജോൺ ബ്രിട്ടാസ്, ജോണി ലൂക്കോസ്, സന്തോഷ് ജോർജ് കുളങ്ങര, ജോസി ജോസഫ്, എൻ. പി.ഉല്ലേഖ്,ശങ്കർ ഹിമഗിരി തുടങ്ങിയവർ പങ്കെടുത്തു.
ശിവഗിരിയിൽ ഇന്ന്
രാവിലെ 4.30ന്പർണ്ണശാലയിൽ ശാന്തി ഹവനം, 5ന് ശാരദാ മഠത്തിൽ വിശേഷാൽ പൂജ, 5.30ന് മഹാസമാധി പീഠത്തിൽ വിശേഷാൽ പൂജ.
രാവിലെ 9ന് ശാസ്ത്ര സാങ്കേതിക പരിശീലന സമ്മേളനം. മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ്, വി.എസ്. സി. സി. ഡയറക്ടർ ഡോ. സോമനാഥ്, ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ സമിതി ചെയർമാൻ മുരളി തുമ്മാരുകുടി, സജീവ് മോഹൻ,സജി ഗോപിനാഥ്, ബിജിൻ, എസ്കോത്താരി എന്നിവർ പങ്കെടുക്കും.
ഉച്ചയ്ക്ക് 2ന് വനിതാ സമ്മേളനം. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ് .അയ്യർ, നടി പ്രിയങ്ക എസ്. നായർ, മോചിത, അശ്വതി ജ്വാല, ധന്യ സനൽ, ഡോ. യാമിനി തങ്കച്ചി തുടങ്ങിയവർ സംസാരിക്കും.