
നെയ്യാറ്റിൻകര: പോങ്ങിലിൽ ദമ്പതിമാർ തീകൊളുത്തി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ സർക്കാർ പാലിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മരിച്ച ദമ്പതികളുടെ മക്കളെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജന്റെ ഇളയ മകൻ രഞ്ജിത് രാജന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി അറിയിച്ചു. നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും അവർക്കെതിരെ ശക്തമായ നടപടി എടുക്കും. രാജനും കുടുംബവും താമസിച്ചിരുന്ന വസ്തുവിനെക്കുറിച്ചുള്ള എല്ലാ രേഖകളും പരിശോധിച്ചശേഷം വസ്തുവിൽ വീട് വയ്ക്കുന്നതിനുളള നടപടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.