d

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീപ്പൊള്ളലേറ്റു മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് കെ.പി.സി.സിയുടെ സാമ്പത്തിക സഹായം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശ പ്രകാരം ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കൈമാറി. കഴിഞ്ഞ ദിവസം വീട് സന്ദർശിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ കുടുംബത്തിന് സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ചിത്തിനും കൈമാറിയത്. ഇവർക്ക് എന്തു സഹായം വേണമെങ്കിലും കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെടാമെന്നും അനിൽകുമാർ അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറിമാരായ ആർ.വി. രാജേഷ്, വിനോദ് കൃഷ്ണ, ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാർ, പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽ,വൈസ് പ്രസിഡന്റ് അനിത, മണ്ഡലം പ്രസിഡന്റ് സത്യകുമാർ, പഞ്ചായത്ത് അംഗം പ്രേംരാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.