general

ബാലരാമപുരം: ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ. ഐത്തിയൂർ സ്വദേശികളായ ആരിഫാബീവി (56)​,​ ഷാഹുൽ ഹമീദ് (62)​ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9നായിരുന്നു സംഭവം. മുൻ കമ്മ്യൂണിസ്റ്റ് നേതാവ് എൻ. മാടസ്വാമിയുടെ ചരമവാർഷിക ദിനാചരണത്തിൽ പങ്കെടുത്ത ശേഷം ജില്ലാ പഞ്ചായത്തിലേക്ക് പോകുകയായിരുന്നു സുരേഷ്‌കുമാർ. പരിക്കേറ്റവരെ ഔദ്യോഗിക വാഹനത്തിൽ നേമത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം തുടർചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള സംവിധാനവും ഒരുക്കിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മടങ്ങിയത്.