വെഞ്ഞാറമൂട്: രാത്രിയിൽ കാട്ടുപന്നിയുടെ തല വീട്ടുവളപ്പിലെ കിണറ്റിൽ തള്ളിയതായി പരാതി. വെഞ്ഞാറമൂട് കോട്ടുകുന്നം ദാറുൽ ഹഖിൽ ഷിഹാബുദീന്റെ വീട്ടിലെ കിണറ്റിലാണ് പന്നി തല തള്ളിയത്. രാവിലെ കിണറിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ എന്തോ കിടക്കുന്നതായി കണ്ടത്. കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് പന്നിയുടെ തലയാണെന്ന് തിരിച്ചറിഞ്ഞത്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.