rajendran

കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ അദ്ധ്യക്ഷ സ്ഥാനം ഇക്കുറി ജനറൽ വിഭാഗത്തിനായിട്ടും പിന്നോക്ക വിഭാഗത്തിൽ ജയിച്ച കെ. രാജേന്ദ്രന് അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് അർഹതക്കുള്ള അംഗീകാരം. ജില്ലയിൽ തന്നെ ജനറൽ വിഭാഗത്തിൽ പിന്നോക്കക്കാരന് അദ്ധ്യക്ഷ സ്ഥാനം നൽകി സി.പി.എം മാതൃക കാട്ടിയത് കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പഴയകുന്നുമ്മൽ പഞ്ചായത്തിൽ മാത്രമാണ്.

കെ.എസ്.വൈ.എഫ് പഞ്ചായത്ത് സെക്രട്ടറി, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്തംഗം, പഞ്ചായത്തംഗം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം കിളിമാനൂർ എരിയാ കമ്മിറ്റി അംഗം കൂടിയായ രാജേന്ദ്രൻ 1987ൽ പഞ്ചായത്തംഗമായാണ് പാർലമെന്ററി രംഗത്ത് എത്തുന്നത്.

1991 ൽ ജില്ലാ കൗൺസിൽ അംഗവും, 2010ൽ ജില്ലാ പഞ്ചായത്തംഗവും, 2015ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.