കിളിമാനൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നതിന് പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും, സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കുന്നതിനുമായി മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. രൂപീകരണയോഗം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫ്സൽ എസ്. ആർ, വാർഡ് മെമ്പർ ചന്ദ്രലേഖ, ചാലാംകോണം പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജു, സ്കൂൾ ഹെഡ്മാസ്റ്റർ വി. സുദർശന ബാബു, പ്രിൻസിപ്പൽ ഇൻചാർജ് ജി. അനിൽകുമാർ, പള്ളിക്കൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജി. ജയകൃഷ്ണൻ, കിളിമാനൂർ ബി.ആർ.സി പ്രതിനിധി കവിത, രാജീവ്, സുനിൽകുമാർ, രാജേഷ് എന്നിവർ സംസാരിച്ചു.