
തിരുവനന്തപുരം: വിവിധ തസ്തികളിലേക്ക് പരീക്ഷകൾ നടത്താൻ പി.എസ്.സി തീരുമാനിച്ചു. ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം), (കാറ്റഗറി നമ്പർ 115/20, 116/20) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 4 ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെയും ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ആക്സിലറി നഴ്സ് മിഡ്‌വൈഫ് തസ്തികയുടെ (കാറ്റഗറി നമ്പർ 70/2020) തിരഞ്ഞെടുപ്പിനായി 2021 ജനുവരി 6 ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെയും അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 421/19), (എൻ.സി.എ.- എൽ.സി./എ.ഐ, വിശ്വകർമ്മ, ഹിന്ദുനാടാർ, ധീവര - കാറ്റഗറി നമ്പർ 172/19, 173/19, 174/19, 175/19) തസ്തികകളിലേക്ക് 2021 ജനുവരി 12 ന് രാവിലെ 10.30 മുതൽ 12.15 വരെ.
ഒ.എം.ആർ പരീക്ഷ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം (ജ്യോതിഷ) (കാറ്റഗറി നമ്പർ 282/19) തസ്തികയിലേക്ക് 11 ന് രാവിലെ 10.30 മുതൽ 1 വരെ എഴുത്തുപരീക്ഷ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 298/19), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 111/20) തസ്തികയിലേക്ക് 11 ന് രാവിലെ 10.30 മുതൽ 1 വരെ എഴുത്തു പരീക്ഷയും നടത്തും.