
വർക്കല: ശിവഗിരി റോഡ് വെളിച്ചത്തിലായി. എൽ.ഇ.ഡി വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിച്ചു. ആയുർവേദാശുപത്രി ജംഗ്ഷൻ മുതൽ ശിവഗിരി നടയറ റോഡ് വരെ 119 പോസ്റ്റുകൾ ഇട്ടാണ് റോഡിനിരുവശവും എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചത്. 50 ലക്ഷം രൂപ ചെലവഴിച്ചാണ് സംസ്ഥാന ടൂറിസം വകുപ്പ് വിളക്കുകൾ സ്ഥാപിച്ചത്. സ്വിച്ച് ഓൺ കർമ്മത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, നഗരസഭ ചെയർമാൻ കെ.എം. ലാജി, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, കൗൺസിലർമാരായ രാഖി, നിതിൻ വിജയൻ, സതീശൻ, സി.പി.എം ഏരിയാ കമ്മിറ്റിഅംഗം വി. സത്യദേവൻ, കെ.ആർ. ബിജു, എഫ്. നഹാസ്, ആര്യ അനിൽകുമാർ എന്നിവർ പങ്കെടുത്തു.