chennithala-and-mk-muneer

തിരുവനന്തപുരം: ഇന്നലെ നിയമസഭാസമ്മേളനം ചേർന്നത് കൊവിഡ് നിയന്ത്രണങ്ങളോടെ. കഴിഞ്ഞ ആഗസ്റ്റ് 24ന് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഇത്തവണയുമുണ്ടായി. എന്നാൽ ഫേസ് ഷീൽഡോ കൈയുറകളോ അംഗങ്ങളാരും ധരിച്ചില്ല. സാമൂഹ്യ അകലം പാലിക്കാനായി വിട്ടുവിട്ടാണ് കസേരകൾ ക്രമീകരിച്ചത്. എങ്കിലും ചിലരെല്ലാം അടുത്തടുത്തിരുന്ന് കുശലം പറയുന്നുണ്ടായിരുന്നു. കൊവിഡാനന്തര ചികിത്സയിലുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് ഡോ.എം.കെ.മുനീറും തിരുവഞ്ചൂർ രാധാകൃഷ്ണനും സഭയിലെത്തിയില്ല. മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനും എത്തിയില്ല.