
തിരുവനന്തപുരം:ബി.എസ്‌സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ അഞ്ചിന് മുമ്പ് ഫീസ് അടച്ച് അതത് കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് 0471-2560363, 2560364