തിരുവനന്തപുരം: കെൽട്രോണിലും അനുബന്ധ കമ്പനികളിലും 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 296 കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂജല വകുപ്പിലെ 25 സി.എൽ.ആർ ജീവനക്കാരെ എസ്.എൽ.ആർമാരായി നിയമിക്കും.

2018- 19 സാമ്പത്തിക വർഷത്തെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂർത്തിയായ ശേഷമേ ശമ്പള പരിഷ്കരണം നടപ്പാക്കാവൂ എന്ന നിബന്ധനയ്ക്ക് വിധേയമായി സ്റ്റീൽ ഇൻഡസ്ട്രീയൽസ് കേരള ലിമിറ്റഡിലെ ഓഫീസർമാരുടെ ശമ്പളം 2014 ഏപ്രിൽ ഒന്നു മുതൽ 5 വർഷത്തേക്ക് പരിഷ്കരിക്കാനും തീരുമാനിച്ചു.