kerala-legislative-assemb

തിരുവനന്തപുരം: ബഡ്ജറ്റ് അവതരണത്തിനും അനുബന്ധ ചർച്ചകൾക്കുമായി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായി ഇന്ന് രാവിലെ പ്രത്യേക മന്ത്രിസഭായോഗം ചേരും. കർഷകപ്രശ്നം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക സമ്മേളനം പ്രറോഗ് ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജനുവരി എട്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. അതിനിടയിൽ പ്രത്യേക സമ്മേളനം ചേരേണ്ടി വന്നതിനാൽ സമയക്രമം മാറ്റേണ്ടിവരുമോയെന്ന ആശങ്കയുണ്ട്. സഭാസമ്മേളനം വിളിച്ചുചേർക്കാൻ സാധാരണഗതിയിൽ 15 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് കീഴ്‌വഴക്കം. ഗവർണർ ഇക്കാര്യത്തിൽ നിർബന്ധം പറഞ്ഞാൽ എട്ടിന് പകരം 15ലേക്ക് മാറ്റുന്ന കാര്യവും പരിഗണിക്കും. എട്ടിന് ചേരാനുള്ള നേരത്തേയുണ്ടാക്കിയ ധാരണയോട് ഗവർണറും യോജിച്ചാൽ അന്നുതന്നെ ചേരും. രാജ്ഭവനുമായി മുഖ്യമന്ത്രി കൂടിയാലോചിച്ച ശേഷമാകും ഇന്ന് മന്ത്രിസഭായോഗം ചേർന്ന് അന്തിമ ശുപാർശ തയ്യാറാക്കുക.