തിരുവനന്തപുരം : 45 വയസ് തോന്നിക്കുന്ന മണിക്കുട്ടൻ എന്നയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ബോധരഹിതനായി വീണതിനെതുടർന്ന് കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുമായോ ഈ ഫോൺ നമ്പരിലോ ബന്ധപ്പെടുക. 0471 2443145, 9497980001.

സത്യഭാമ

കരിക്കകം : മാധവപുരം ടി.സി 80/2651 പുതുവൽ പുത്തൻവീട്ടിൽ പരേതനായ രാജപ്പൻ മേസ്തിരിയുടെ ഭാര്യ എസ്. സത്യഭാമ (67) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: മുരുകൻ. മരണാനന്തര ചടങ്ങുകൾ 4ന് രാവിലെ 9ന്.

പ്രസന്നകുമാരി

വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ പത്തുകുളം വീട്ടിൽ പ്രസന്നകുമാരി എസ് (53) നിര്യാതയായി. ഭർത്താവ് : പരേതനായ വി​. വി​ശ്വം.

മക്കൾ: പ്രവീണ വിശ്വം, പ്രവീൺ വിശ്വം. മരുമകൻ: ജോസ് ജോൺ. സംസ്കാര ചടങ്ങ് ശനിയാഴ്ച രാവിലെ 10ന് സ്വവസതിയിൽ.

ലക്ഷ്മിഅമ്മാൾ

നേമം : കാരയ്ക്കാമണ്ഡപം പുത്തളത്ത് അമ്മ വീട്ടിൽ പരേതനായ കെ. അശോകന്റെ അമ്മ ലക്ഷ്മി അമ്മാൾ (94) നിര്യാതയായി. മകൾ: ഷീല തമ്പി.