
ശിവഗിരി: എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരിയിലെത്തിയ തീർത്ഥാടകർക്ക് പ്രഭാത ഭക്ഷണ കിറ്റുകൾ നൽകി. നഗരസഭാ കൗൺസിലർ രാഖി എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിന രാജിന്
ഭക്ഷണപ്പൊതികളുടെ കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അജി എസ് .ആർ. എം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കോഓർഡിനേറ്റർ വർക്കല ജി. ശിവകുമാർ, യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ കൺവീനർ രജനു പനയറ, യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗൺസിലംഗം സബിൻ വർക്കല, ജില്ലാ കമ്മിറ്റി അംഗം രതീഷ് ചെറുന്നിയൂർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പ്ലാവഴികം പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.