kamal-hassan

പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുണ്ടാകും. സിനിമ തീയേറ്ററുകളിൽ തിരിച്ചെത്തും. രാജ്യത്തെ സമരങ്ങൾ ഫലം കാണും.

ഞാൻ തമിഴ്നാട് മുഴുവൻ യാത്ര ചെയ്യുകയാണിപ്പോൾ. പല ഗ്രാമങ്ങളിലും സെൽഫോൺ സിഗ്നൽ ഇല്ലെന്നത് നേരിട്ട് ബോദ്ധ്യപ്പെട്ടു. മതിയായ ഇന്റർനെറ്റ് സൗകര്യം ഇല്ല.ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസ് തുടരാൻ ഗ്രാമങ്ങളിലെ കുട്ടികൾക്ക് കഴിയുന്നില്ല. വിദ്യാഭ്യാസത്തിന്റെ മൗലിക അവകാശം ഇവർക്ക് നിഷേധിക്കപ്പെട്ടു. ഇതിന് 'ഡിജിറ്റൽ ഹോം' പദ്ധതി ആവശ്യമാണ്. ഇതുപോലുള്ള ജനോപകാര പദ്ധതികൾ പുതിയ മാറ്റത്തോടൊപ്പം നടപ്പിലാക്കപ്പെടും.മലയാളികൾ എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എല്ലാവർക്കും പുതുവത്സര ആശംസകൾ!