dental-colllege

തിരുവനന്തപുരം: സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ഒഴിവുള്ള ബി.ഡി.എസ് സീറ്റുകളിലേക്കുള്ള രണ്ടാം മോപ് അപ് അലോട്ട്മെന്റ് മൂന്നിന് നടത്തും. രണ്ടിന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഈ അലോട്ട്മെന്റിന് ഓപ്ഷൻ കൺഫർമേഷൻ നിബന്ധമാണ്. അലോട്ട്മെന്റ് ലഭിച്ചവർ ഏഴിന് വൈകിട്ട് 4നകം കോളേജുകളിൽ പ്രവേശനം നേടണം. www.cee.kerala.gov.in വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്കും. ഹെൽപ്പ് ലൈൻ- 0471-2525300