gold-smaggling

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ ദുരുപയോഗിച്ചുള്ള സ്വർണക്കടത്തു കേസിൽ സംസ്ഥാന അസിസ്​റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണന് കസ്​റ്റംസിന്റെ നോട്ടിസ്. ചോദ്യം ചെയ്യലിനായി ജനുവരി അഞ്ചിനു ഹാജരാകാനാണ് നോട്ടീസ്.

നേരത്തെ, നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹരികൃഷ്ണനോട് കസ്​റ്റംസ് ആരാഞ്ഞിരുന്നു. ഹരികൃഷ്‌ണൻ രണ്ടുവട്ടം കൊച്ചിയിലെത്തി വിവരങ്ങൾ കൈമാറിയിരുന്നു. അതിനിടെ, ഹരികൃഷ്ണന് ചോദ്യം ചെയ്യലിനു ഹാജരാകാനായി സർക്കാർ ചെലവിൽ വാഹനം അനുവദിച്ച് പ്രോട്ടോക്കോൾ ഓഫിസർ ഉത്തരവിറക്കി.