
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നാലര വർഷം കൊണ്ട് പി.എസ്.സിയുടെ വിശ്വാസ്യത തകർത്തെന്ന് ഫെറ്രോ ജനറൽസെക്രട്ടറി എസ്.കെ.ജയകുമാർ പറഞ്ഞു. പി.എസ്.സി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സുനിൽകുമാർ, ബി.മനു, എ.അനിൽകുമാർ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ, ദിലീപ്, സജീവ് തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. സമാപനം സമ്മേളനം ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.