കൊല്ലം: ശക്തികുളങ്ങരയിൽ ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. ശക്തികുളങ്ങര മേനാംപള്ളി കായൽ വാരത്ത് ഫ്രെഡിയുടെ മകൻ അഖിൽ ജോഷിനാണ് (15) മരിച്ചത്. കൂട്ടുകാർക്കൊപ്പം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ അഖിൽ മുങ്ങിത്താഴുകയായിരുന്നു. ചാമക്കടയിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളും സ്കൂബ ഡൈവിംഗ് സംഘവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജെയ്‌നമ്മയാണ് അഖിലിന്റെ അമ്മ. സഹോദരങ്ങൾ: നിഖിൽ, ആരോൺ.