ss

തിരുവനന്തപുരം: മാനവ സമൂഹം ഉള്ള കാലത്തോളം ഗുരുദേവ ദർശനം പ്രസക്തമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായ ഓൺലൈൻ വിദ്യാഭ്യാസ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സൂപ്പർ സോണിക് യുഗത്തിൽ സമാധാനത്തിന് ശ്രീനാരായണ ദർശനങ്ങളിലേക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയാണുള്ളത്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം. സമാധാനമാണ് പുരോഗതിക്ക് വേണ്ടത്.

ഭജിച്ചതു കൊണ്ട് മാത്രമായില്ല, ഭക്തിയിൽ മനസുണരണമെന്നാണ് ഗുരുദേവൻ പറഞ്ഞത്. മനസറിഞ്ഞ് പ്രാർത്ഥിച്ചില്ലെങ്കിൽ നിസ്‌കാരം കൊണ്ട് അർത്ഥമില്ലെന്നാണ് നബി പറഞ്ഞത്. രണ്ടിന്റെയും അർത്ഥം ഒന്നാണ്. മറ്റ് സമുദായങ്ങളെയും ഉയർത്തിക്കൊണ്ടുവരാൻ പരിശ്രമിക്കുകയും അതിനുവേണ്ടി പ്രബോധനങ്ങൾ നടത്തുകയും ചെയ്ത ഋഷിവര്യനാണ് ഗുരുദേവനെന്നും യൂസഫലി പറഞ്ഞു.