railway

തിരുവനന്തപുരം: റെയിൽവേ പെൻഷനേഴ്സിന്റെ പരാതികൾ പരിഹരിക്കുന്നതിനായി വെർച്വൽ സംവിധാനത്തിലൂടെ പെൻഷൻ അദാലത്ത് നടന്നു. തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ, എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പ്രത്യേക വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഒരുക്കിയായിരുന്നു അദാലത്ത്.തിരുവനന്തപുരം അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ പി.ടി ബെന്നി,​ സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ എം.സെന്തിൽ കുമാർ, സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ എം.റസീം എന്നിവർ പങ്കെടുത്തു. ആകെ 64 പരാതികളിൽ 23 പരാതികൾ പെൻഷനേഴ്സിന് അനുകൂലമായി വിധിച്ചു. 8,04,649 രൂപ തീർപ്പ് കല്പിച്ച പരാതിക്കാർക്ക് നൽകി.