
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. 40 ശതമാനം പാഠഭാഗങ്ങൾക്കാണ് ഊന്നൽ . ഈ പാഠഭാഗങ്ങളിൽ നിന്ന് പരമാവധി മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും.
പത്താം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലിയിൽ പ്ലാവിലക്കഞ്ഞി, ഓരോ വിളിയും കാതോർത്ത്, അമ്മത്തൊട്ടിൽ, കൊച്ചുചക്കരച്ചി എന്നീ പാഠങ്ങൾക്കാണ് ഊന്നൽ . മലയാളം കേരള പാഠാവലിയിൽ ലക്ഷ്മണ സാന്ത്വനം, ഋതയോഗം, പാവങ്ങൾ, വിശ്വരൂപം, പ്രിയദർശനം, കടൽത്തീരത്ത് എന്നിവയാണ് പ്രധാനം. അഡ്വന്റേജസ് ഇൻ ബനിയൻ ട്രീ, സ്‌നേക്ക് ആന്റ് മിറർ, ലൈൻസ് റിട്ടൺ ഇൻ ഏർലി സ്പ്രിംഗ്, പ്രൊജക്ട് ടൈഗർ, ബെസ്റ്റ് ഇൻവെസ്റ്റ്‌മെന്റ് ഐ എവർ മെയ്ഡ്, ബെല്ലാഡ് ഓഫ് ഫാദർ ഗിലിഗൻ എന്നീ പാഠങ്ങളാണ് ഇംഗ്ലീഷിൽ ഊന്നൽ നൽകേണ്ടത്. എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഓരോ വിഷയത്തിലും ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ എസ്.സി.ഇ.ആർ.ടിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഊന്നൽ നൽകുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്‌കൂളുകളിൽ പ്രധാനമായും റിവിഷൻ നടത്തുക. പാഠഭാഗങ്ങൾ www.education.kerala.gov.in, www.scertkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.