thomas-isac

തിരുവനന്തപുരം: കോടതി വിധിയുടെ പേരിൽ കച്ചവടത്തിന് വരുന്ന നാഗാലാൻഡ് ലോട്ടറി വിതരണക്കാർക്ക് ട്രേഡ് ലൈസൻസ് നൽകില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറ‌ഞ്ഞു. കേരളത്തെ ലോട്ടറി ഫ്രീസോൺ ആക്കുന്ന കാര്യം ആലോചിക്കേണ്ടിവരും. നാഗാലാൻഡ് ലോട്ടറി സംബന്ധിച്ച കോടതി വിധിയെ തുടർന്നുള്ള പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ച ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമാണെങ്കിൽ ലോട്ടറി ടിക്കറ്ര് നിരക്ക് കുറയ്ക്കും.