
തിരുവനന്തപുരം: പുതുവത്സരത്തലേന്ന് പൊലീസ് തലപ്പത്ത് അഴിച്ചു പണി. വിജിലൻസ് എ.ഡി.ജിപി സുദേഷ്‌കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ആർ. ശ്രീലേഖ വിരമിച്ച ഒഴിവിലാണ് സ്ഥാനക്കയറ്റം. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും എഡി.ജി.പിമാരാക്കി. ഡിഐജി നാഗരാജുവിനെ ഐജിയാക്കിയിട്ടുമുണ്ട്. പൊലീസ് അക്കാദമി ഡയറക്ടറായ ബി. സന്ധ്യയെ അഗ്നിരക്ഷാ സേനയുടെ എ.ഡി.ജി.പിയായി മാറ്റി നിയമിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിയെത്തിയ യോഗേഷ് ഗുപ്തയെ ബിവറേജസ് കോർപറേഷൻ എം.ഡിയാക്കി. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി തസ്തികയ്ക്ക് സമാനമായിരിക്കും ഇത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയായ ഷേക്ക് ദർവേശ് സാഹിബിനെ പൊലീസ് അക്കാഡമി ഡയറക്ടറാക്കി. ട്രെയിനിംഗ് വിഭാഗം എ.ഡി.ജി.പിയുടെ ചുമതലയും അദ്ദേഹം വഹിക്കും. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയാക്കി. കമ്മ്യൂണിറ്റി പൊലീസിംഗ് നോഡൽ ഓഫീസറുടെ ചുമതലയുമുണ്ട്. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച കൊച്ചി കമ്മിഷണർ വിജയ് സാഖറെയാണ് പുതിയ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന അനിൽ കാന്തിനെ റോഡ് സുരക്ഷാ കമ്മിഷണറാക്കി. കോസ്റ്റൽ പൊലീസ് എ.ഡി.ജി.പി ഇ.ജെ. ജയരാജിനെ പ്രൊട്ടക്ഷൻ ഒഫ് സിവിൽ റൈറ്റ്സ് എ.ഡി.ജി.പിയാക്കി. ബിവറേജസ് എം.ഡിയായിരുന്ന സ്പർജൻകുമാറാണ് പുതിയ ക്രൈംബ്രാഞ്ച് ഐ.ജി. ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച നാഗരാജുവാണ് പുതിയ കൊച്ചി കമ്മിഷണർ.
പൊലീസ് ആസ്ഥാനത്ത് ഐ.ജിയായിരുന്ന പി.വിജയനെ കോസ്റ്റൽ പൊലീസ് ഐ.ജിയാക്കി മാറ്റിനിയമിച്ചു. ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപറേഷൻ എം.ഡി എസ്.ശ്യാംസുന്ദറിനെ പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജിയാക്കി മാറ്റി നിയമിച്ചു. തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്ത് ഭരണ വിഭാഗം ഡി.ഐ.ജിയാക്കി. ആംഡ് ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശിന് കൺസ്ട്രക്‌ഷൻ കോർപറേഷന്റെ അധികച്ചുമതല നൽകി. ഇന്റലിജന്റ്സ് ഡി.ഐ.ജി എ. അക്ബറാണ് പുതിയ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഐ.ആർ ബറ്റാലിയൻ കമൻഡാന്റ് നവനീത് ശർമയെ കണ്ണൂർ എസ്.പിയാക്കി. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി കെ.ബി രവിയെ കൊല്ലം റൂറൽ എസ്.പിയാക്കി. കൊച്ചി ഡി.സി.പി രാജീവ് പി.ബിയെ പത്തനംതിട്ട എസ്.പിയാക്കി. കോഴിക്കോട് ഡി.സി.പി സുജിത്ത് ദാസിനെ പാലക്കാട് ജില്ലാ മേധാവിയാക്കി. കൊല്ലം റൂറൽ എസ്.പി ആർ ഇളങ്കൊയെ കണ്ണൂർ സിറ്റി കമ്മിഷണറാക്കി. കണ്ണൂർ ജില്ലാ മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കെ.എ.പി നാലാം ബറ്റാലിയൻ കമൻഡാന്റാക്കി നിയമിച്ചു.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി ടോണി സെബാസ്റ്റ്യന് കോസ്റ്റൽ എ.ഐ.ജിയുടെ അധികച്ചുമതല നൽകി. വയനാട് എ.എസ്.പി ആനന്ദിനെ കെ.എ.പി രണ്ടാം ബറ്റാലിയൻ കമൻഡാന്റാക്കി. മൂന്നാർ എ.എസ്.പി സ്വപ്നിൽ മധുകർ മഹാജനെ മൂന്നാർ ഡിവിഷൻ ജോയിന്റ് സൂപ്രണ്ടാക്കി. ശംഖുംമുഖം എ.എസ്.പി ഐശ്വര്യ ഡോംഗ്രെയെ കൊച്ചി ഡി.സി.പിയാക്കി. കാസർകോട് എ.എസ്.പി വിവേക്‌കുമാറിനെ ഐ.ആർ ബറ്റാലിയൻ കമൻഡാന്റാക്കി. കൽപറ്റ എ.എസ്.പി അജിത് കമാറിനെ കൽപറ്റ് സബ്ഡിവിഷൻ ജോയിന്റ് സൂപ്രണ്ടാക്കി. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയെ കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറായും നിയമിച്ചു,.