niyas
നിയാസ്

പനമരം: കഞ്ചാവ് കൈവശംവെച്ചതിന് പനമരം പരക്കുനി സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ പി.എച്ച്.നിയാസിനെ (39) മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 500 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതിയെ മാനന്തവാടി കോടതിയിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ ഇ.കെ.ബാബു മൃദുൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജി മാത്യു,അജേഷ് വിജയൻ,ഹാഷിം. കെ, സനൂപ് കെ.എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.