കൽപ്പറ്റ: ആദ്യകാല കുടിയേറ്റ കർഷകനും പൗരപ്രമുഖനുമായ കെ.പി.മമ്മുണ്ണി ഹാജി (92) നിര്യാതനായി.
റാട്ടക്കൊല്ലി, പൂത്തൂർവയൽ പ്രദേശങ്ങളുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ഇദ്ദേഹം. മികച്ച കർഷകനുള്ള പുരസ്‌കാരം നിരവധി ലഭിച്ചിട്ടുണ്ട്.
മക്കൾ: കുഞ്ഞാമി ഹൈദരലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന. മരുമക്കൾ: മുഹമ്മദലി ഹാജി (ദേവർഷോല), മരക്കാർ ഹാജി (വട്ടോളി), സിറാജുദ്ദീൻ (റിട്ട.സെയിൽസ് ടാക്‌സ് ഓഫീസർ), എൻ.കെ.മുസ്തഫ ഹാജി (മുട്ടിൽ), കടവത്ത് അബു ഹാജി (പള്ളിക്കൽ), അഫ്‌സത്ത്, ഷൈലജ, ഫാത്തിമ, ജംഷീല.