 
കൽപ്പറ്റ: നിയന്ത്രണം വിട്ട സ്‌കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് മുട്ടിൽ മാണ്ടാട് വേണാട്ട് വീട്ടിൽ പൈലി (ബിജു, 45) മരിച്ചു.
ബന്ധുവീട്ടിലേക്ക് പോകവെയായിരുന്നു അപകടം. വീഴ്ചയിൽ സാരമായി പരിക്കേറ്റ പൈലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ലിജി. മക്കൾ: പൈലി, ബേസിൽ.