 
മേപ്പാടി: ഊട്ടിയിൽ കിട്ടുന്നതു പോലുള്ള പലഹാരങ്ങളാണ് മേപ്പാടിയിലെ മുന്നാഭായിയുടെ 'സ്മാർട്ട് മെസ്സിൽ'. ഊട്ടിയിലെ ചായക്കടകളിൽ കിട്ടുന്ന മൊരിഞ്ഞ് ചൂടുള്ള എണ്ണക്കടികളാണ് മുന്നാഭായുടെ കടയെ ഭക്ഷണപ്രിയരുടെ ഇഷ്ട സങ്കേതമാക്കുന്നത്. മല്ലിച്ചപ്പിന്റെ ഗന്ധം കൂടിച്ചേരുമ്പോൾ ചിക്കൻബോണ്ടയ്ക്കും മസാലബോണ്ടയ്ക്കുമൊക്കെ സ്വാദ് കൂടും. സാധാരണ കടകളിൽ എണ്ണക്കടികൾക്ക് 10 രൂപ ആണങ്കിൽ ഇവിടെ നേർപകുതി കൊടുത്താൽ മതി. 5 രൂപയുടെ പലഹാരങ്ങൾക്ക് വലുപ്പം അൽപ്പം കുറവാണെങ്കിലും രുചിക്ക് ഒട്ടും കുറവില്ലെന്ന് പതിവുകാർ പറയുന്നു.