
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലേക്ക്. ആകെയുളള പതിനാറ് സീറ്റിൽ എട്ട് വീതം സീറ്റുകളാണ് ഇരു മുന്നണികൾക്കും ലഭിച്ചത്. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണിത്. കഴിഞ്ഞ തവണ കേവലം അഞ്ച് സീറ്റ് മാത്രമെ ഇടതുമുന്നണിയ്ക്ക് ലഭിച്ചിരുന്നുളളു.
ഇക്കുറി ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് ഭരിക്കുമെന്ന ഇടതുനേതാക്കളുടെ പ്രവചനം ഫലിക്കുമോ എന്നറിയാൻ നറുക്കു വീഴേണ്ടി വരും. എടവക ഗ്രാമപഞ്ചായത്ത് ഭരണം യു ഡി എഫിന് ലഭിച്ചപ്പോൾ ജില്ലാ പഞ്ചായത്ത് ഡിവിഷൻ നഷ്ടമായി. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചിട്ടും 22 വോട്ടുകൾക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി കൃഷ്ണൻ വൈദ്യർ തോൽക്കുകയായിരുന്നു. ഇതാണ് യു.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമാകാനിടയാക്കിയത്. എടവകയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വിജയൻ യു.ഡി.എഫിലെ അഡ്വ. ശ്രീകാന്ത് പട്ടയനെയാണ് പരാജയപ്പെടുത്തിയത്.
മറ്റു വിജയികൾ ഇവർ: തവിഞ്ഞാൽ യു.ഡി.എഫ് മീനാക്ഷി രാമൻ (13696 വോട്ട് ) തിരുനെല്ലി എൽ.ഡി.എഫ്. സുശീല (11884 വോട്ട് ) പനമരം എൽ.ഡി.എഫ് – ബിന്ദു പ്രകാശ് (10476) മുള്ളൻ കൊല്ലി യു.ഡി. എഫ്. ബീന ജോസ് (9326 ) പുൽപ്പള്ളി യു.ഡി. എഫ്. ഉഷ തമ്പി ( 9580) കണിയാമ്പറ്റ യു.ഡി. എഫ്. കെ.ബി. നസീമ ( 11504) മീനങ്ങാടി എൽ. ഡി.എഫ്. സിന്ധു ശ്രീധരൻ (12968) ചീരാൽ യു.ഡി. എഫ്. അമൽ ജോയി (12487 ) തോമാട്ടു ചാൽ യു.ഡി. എഫ് സീത വിജയൻ (12979 ) അമ്പലവയൽ , എൽ. ഡി. എഫ് സുരേഷ് താളൂർ (10335 ) മുട്ടിൽ യു.ഡി. എഫ്. സംഷാദ് മരക്കാർ ( 14155) മേപ്പാടി എൽ. .ഡി. എഫ്. ബിന്ദു ടീച്ചർ (10343 ) പൊഴുതന എൽ.ഡി.എഫ് . എൻ.സി. പ്രസാദ് (14351 ) പടിഞ്ഞാറത്തറ യു.ഡി. . എഫ് .എം . മുഹമ്മദ് ബഷീർ (13383) വെള്ളമുണ്ട എൽ.ഡി. എഫ് . ജുനൈദ് കൈപ്പാണി ( 9859 ) എടവക എൽ.ഡി.എഫ്. കെ. വിജയൻ (13180).