മാനന്തവാടി: റസ്സൽ എസ്‌റ്റേറ്റ് മുൻ ഉടമ മാനന്തവാടി അയിരൂർ വില്ലയിൽ പരേതനായ എം.ജെ. ജേക്കബ്ബിന്റെ ഭാര്യ തങ്കമ്മ ജേക്കബ് (97) നിര്യാതയായി.
മാനന്തവാടിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയായിരുന്നു. മഹിളാ സമാജം പ്രസിഡന്റ്, ബ്ലോക്ക് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ, സബ് ജയിൽ വിസിറ്റിംഗ് മെമ്പർ, എൽ.ഐ.സി ഏജന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: ജേക്കബ് ജോൺസൺ ബെന്നറ്റ് (റിട്ട. എൻജിനീയർ), ആനി ബെന്നറ്റ് (വോളിബാൾ, ഹൈജംപ് താരം), ഫിലിപ്പ് ബെന്നറ്റ് (സി.പി.എ), മാത്യു ജേക്കബ്ബ് (ബിസിനസ്, ബംഗളൂരു), മരുമക്കൾ: അക്‌സ ജോൺ (റിട്ട.എൻജിനീയർ), ലത ഫിലിപ്പ്, ലത മാത്യൂസ്. സംസ്‌കാരം ഇന്ന് രാവിലെ അമ്പുകുത്തി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.