നിരവിൽപുഴ : തൊണ്ടർനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കോറോത്ത് അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചു വിൽപ്പന നടത്തിവന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോറോം പരപ്പുപാറമ്മൽ സുരേഷിനെയാണ് എസ്‌.ഐ ജയപ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 5 ലിറ്റർ വിദേശ മദ്യവും പിടികൂടി.