കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയായ സുൽത്താൻ ബത്തേരി മൂലങ്കാവ് പള്ളിപ്പടി മാങ്കുന്നേൽ അമൽ മാത്യു (26) വിനെ 7 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവായി.
കൽപ്പറ്റ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതി നുള്ള പ്രത്യേക കോടതി (പോക്‌സോ കോടതി) ജഡ്ജി എം.വി രാജകുമാരയാണ് വിധി പ്രസ്താവിച്ചത്.
2016 ലാണ് കേസിന് ആസ്പദമായ സംഭവം. വടകര സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ഡി സുനിൽ ബത്തേരി പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായിരുന്നപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ. മാരായ ശശികുമാർ, ടി.കെ.ഉമ്മർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മോൻസി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം ജി.സിന്ധു ഹാജരായി .