
കൽപ്പറ്റ: വയനാട്ടിൽ ആകെ മൂന്ന് നഗരസഭകളുള്ളതിൽ കൽപ്പറ്റയിലും മാനന്തവാടിയിലും യു.ഡി.എഫ് അധികാരമേറ്റു. സുൽത്താൻ ബത്തേരി നഗരസഭയിൽ എൽ.ഡി.എഫും കൽപ്പറ്റയിൽ ചെയർമാനായി കെ.എം.തൊടി മുജീബ് (മുസ്ലീം ലീഗ് )ചുമതലയേറ്റപ്പോൾ കെ.അജിത (കോൺഗ്രസ് ) വൈസ് ചെയർമാനായി.
മാനന്തവാടി നഗരസഭ ചെയർമാനായി സി.കെ രത്‌നവല് (കോൺഗ്രസ് ) സത്യപ്രതിജ്ഞ ചെയ്തു.
പി.വി.എസ് മൂസ (മുസ്ലീം ലീഗ് ) വൈസ് ചെയർമാനായി.
സുൽത്താൻ ബത്തേരി നഗരസഭയിൽ ടി.കെ. രമേശ് (സി.പി.എം) ചെയർമാനായി ചുമതലയേറ്റു.
എൽസി പൗലോസാണ് (സി.പി.എം) വൈസ് ചെയർപേഴ്സൺ.