samshad-marakkar
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സംഷാദ് മരക്കാറെ രാഹുൽഗാന്ധി എം.പി. ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നു:ചിത്രം കെ.ആർ. രമിത്

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിൽ നടന്ന നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും, വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും. പ്രസിഡന്റായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാറും വൈസ് പ്രസിഡന്റായി സി.പി. ഐയിലെ എസ്. ബിന്ദുവും തിരഞ്ഞെടുക്കപ്പെട്ടു.

പതിനാറ് അംഗ ജില്ലാ പഞ്ചായത്തിൽ എട്ട് വീതം സീറ്റുകൾ ലഭിച്ചതിനാലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം ജില്ലാ കമ്മറ്റി അംഗം സുരേഷ് താളൂരാണ് സംഷാദ് മരക്കാർക്കെതിരെ മത്സരിച്ചത്. നറുക്കെടുപ്പിൽ ഭാഗ്യം സംഷാദിനെ തുണച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തക്ക് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ മുസ്ലിംലീഗിലെ കെ.ബി. നസീമയാണ് എൽ.ഡി.എഫിലെ എസ്. ബിന്ദുവിനെ നേരിട്ടത്. ബിന്ദുവിനെ ഭാഗ്യം തുണച്ചു.

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പതിനൊന്ന് സീറ്റും എൽ.ഡി.എഫിന് അഞ്ച് സീറ്റുമാണ് ലഭിച്ചത്. അതിശക്തമായ മുന്നേറ്റം നടത്തിയാണ് ജില്ലാ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫിനൊപ്പം എൽ.ഡി.എഫ് എത്തിയത്. മുൻ ഡി.സി.സി പ്രസിഡന്റ് കെ.എൽ.പൗലോസ് അടക്കമുളള പല പ്രമുഖരും പരാജയപ്പെട്ടു.