കാട്ടിക്കുളം: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയിഞ്ചിന്റെ പരിധിയിൽ വരുന്ന ബേഗൂർ വനഭാഗത്ത് കടന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയും തടയാൻ ശ്രമിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ഒണ്ടയങ്ങാടി ഹഫിയത്ത് മൻസിൽ ഷിജാദ് (30) നെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വനപാലകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും വനപാലകരുടെ പരാതി പ്രകാരം തിരുനെല്ലി പൊലീസും ഷിജാദിനെതിരെ കേസെടുത്തിട്ടുണ്ട്.