കല്ലോടി: ടാറിംഗ് പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ച തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ച കാർ ഡ്രൈവർ അറസ്റ്റിൽ.
മൂളിത്തോട് അയിലമൂല റോഡിലൂടെ അതിക്രമിച്ച് വന്ന കാറാണ് തൊഴിലാളിയെ ഇടിച്ചത്. കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന തൊഴിലാളിയേയും കൊണ്ട് കാർ 70 മീറ്ററോളം സഞ്ചരിച്ചു. എങ്കിലും കാര്യമായ പരിക്കില്ലാതെ ഇയാൾ രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കല്ലാച്ചി സ്വദേശി എടിയേരിക്കണ്ടി മുഹമ്മദ് അഷ്‌കറി (28)നെ മാനന്തവാടി സി ഐ അബ്ദുൾ കരീമും, എസ്.ഐ ബിജു ആന്റണിയും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.