തുറവൂർ: കെ.എസ്.ടി.എ തുറവൂർ ബ്രാഞ്ച് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. എസ്.വി.ശ്രീകുമാർ അദ്ധ്യക്ഷനായി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ആർ.മഹിളാമണി, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഡി.ജോഷി, ജില്ലാ കമ്മിറ്റിയംഗം കെ.എസ്.ശ്രീദേവി, സബ് ജില്ലാ സെക്രട്ടറി എൻ.ജി.ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.എസ്. ഔസേഫ് (പ്രസിഡന്റ്), പി.എഫ്. സിറിൾ (സെക്രട്ടറി), രമ്യാ നാഥ് (ട്രഷറർ).