ചേർത്തല:കഞ്ഞിക്കുഴിയിലെ കരോട്ട് ഫിഷ് ഫാം ഗ്രൂപ്പ് നടത്തിയ നാടൻ ചെമ്പല്ലി കൃഷിയിൽ നൂറുമേനി വിളവ്.ലോക്ക് ഡൗൺ കാലത്ത് എട്ടു യുവാക്കൾ ചേർന്നാണ് മത്സ്യ കർഷക ഗ്രൂപ്പിന് രൂപം കൊടുത്തത്. പരസ്പരം വീതിച്ചെടുത്ത പണമുപയോഗിച്ചാണ് ചെമ്പല്ലി കുഞ്ഞുങ്ങളെ വാങ്ങിയത്. കൃഷി തുടങ്ങിയപ്പോൾ തന്നെ പ്രോട്ടീൻ കൂടുതലുള്ള തികച്ചും നാടൻ തീറ്റകൾ നൽകിയാണ് മത്സ്യം വളർത്തിയത്.വിളവെടുപ്പ് കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റും കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ.എം സന്തോഷ് കുമാർ നിർവ്വഹിച്ചു.മനോഹരൻ,പ്രദീപ് കരോട്ട്,ബീനീഷ് ചുള്ളിയിൽ,സുരേഷ് എന്നിവർ പങ്കെടുത്തു.
വിളവെടുത്ത നാടൻ ചെമ്പല്ലിക്ക് ആവശ്യക്കാരേറെയുണ്ടായിരുന്നു.
ലൂഥറൻ സ്‌കൂളിനു വടക്കുവശം വിപുലമായ മത്സ്യകൃഷിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പ് അംഗങ്ങൾ. ആവശ്യമായ വായ്പ കഞ്ഞിക്കുഴി ബാങ്ക് ഉറപ്പു നൽകിയിട്ടുണ്ട്.