ആലപ്പുഴ : കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകർ നടത്തുന്ന ദില്ലി ചലോ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രാമങ്കരിയിൽ 23 ദിവസമായി നടന്നു വരുന്ന കർഷക സമര ഐക്യദാർഢ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ സംഗമം ചങ്ങനാശ്ശേരി അതിരൂപത കർഷക സമിതി ഡയറക്ടർ ഫാദർ ജോർജ് പനയ്ക്കേടം ഉദ്ഘാടനം ചെയ്തു. രാമങ്കരി പഞ്ചാത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസൻ,ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ്,ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി രാംജിത്ത്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അജോ ആന്റണി ,എ.ഐ.ഡി.ഐ.ഒ ജില്ലാ സെക്രട്ടറി മൈന ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.ബി ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ഗോപി ദാസ് ,അനിൽ പ്രസാദ്, ഉഷാദേവി, ഗണേഷ് ബാബു, സന്തോഷ് കുമാർ എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു