ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ജെ.എസ്.എസിന് നൽകണമെന്ന് ഇടതുനേതൃത്വത്തോട് അവശ്യപ്പെടാൻ സംസ്ഥാന സെന്റർ യോഗം തീരുമാനിച്ചു. ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.എൻ.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. സജീവ് സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.പൊന്നപ്പൻ, കാട്ടുകുളം സലിം, ബാലരാമപുരം സുരേന്ദ്രൻ, പി.സി.ജയൻ ഇടുക്കി, ശിവാനന്ദൻ, കെ.പി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.