ambala

അമ്പലപ്പുഴ: തുണി സഞ്ചിയിൽ തീർത്ത ഗ്രോ ബാഗിൽ കുട്ടികൾക്ക് വേപ്പിൻ തൈ വിതരണം ചെയ്തു. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും കുട്ടികളിലൂടെ എന്ന ആശയം മുൻനിർത്തി പുന്നപ്ര തെക്ക് പഞ്ചായത്ത് 10-ാം വാർഡിലെ സംസം തുണി സഞ്ചി യൂണിറ്റാണ് വേപ്പിൻ തൈകളടങ്ങുന്ന തുണി സഞ്ചിയിൽ തീർത്ത ഗ്രോ ബാഗുകൾ നൽകിയത്.പുതു വർഷപ്പിറവിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി .ജി. സൈറസ് ഉദ്ഘാടനം ചെയ്തു. സംസം തുണി സഞ്ചി യൂണിറ്റ് പ്രസിഡൻറ് ഷെജീന വഹാബ് അദ്ധ്യക്ഷത വഹിച്ചു.