അമ്പലപ്പുഴ : അമ്പലപ്പുഴ മേഖലയിലുണ്ടായ കടലാക്രമണം മൂലമുണ്ടായ നാശ നഷ്ടവും വെള്ളത്തിലായ വീടുക്കളും എസ് .കെ. എസ് .എസ്. എഫ് മുന്നേറ്റ യാത്രയ്ക്കിടെ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കടലേറ്റത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചവർക്കും വീടുകളിൽ വെള്ളം കയറി ഭാഗിക നാശനഷ്ടം ഉണ്ടായവർക്കും സഹായം നൽകണമെന്ന് ഹമീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. സമസ്ത കേരള സുന്നി ബാലവേദി ജില്ലാ പ്രസിഡൻ്റ് അമീർ സജീറിൻ്റെ തീര ദേശത്തുള്ള കാക്കാഴത്തെ വീടും തങ്ങൾ സന്ദർശിച്ച് പ്രത്യേക ദുആ നടത്തി.സയ്യിദ് ഫക്രുദീൻ തങ്ങൾ, ഷാഹിർ ലി തങ്ങൾ, എസ് .കെ. എസ് .എസ്. എഫ് അമ്പലപ്പുഴ മേഖലാ കമ്മറ്റി പ്രസിഡന്റ് അഹമ്മദ് നീർക്കുന്നം, അൻസാർ അരീപ്പുറം, റഫീഖ് ഫൈസി, സമസ്ത കേരളാ സുന്നി ബാലവേദി ജില്ലാ പ്രസിഡന്റ് അമീർ സജീർ കാക്കാഴം, എസ് .വൈ .എസ് ജില്ലാ കൗൺസിലർ അഹമ്മദ് അൽ ഖാസിമി, എസ്. കെ .എസ് .എസ് എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സാദിഖ് അൻവരി, എസ്. കെ .എസ് .എസ് .എഫ് ജില്ലാ ജനറൽ സെക്രട്ടറി സുധീർ മുസ്ലിയാർ, മുഹമ്മദ് റഫീഖ്, സെയ്ദ് മുഹമ്മദ് മാസ്റ്റർ, യു. അഷറഫ്, ഷഫീഖ്, നവാബ് കാക്കാഴം, മുസ്തഫ മൂലയിൽ, എന്നിവരും ഒപ്പമുണ്ടായിരുന്നു.