antony-joseph

അദ്ധ്യാപകരെ നേരിൽക്കണ്ട് സംശയങ്ങൾ ചോദിക്കാമെന്നത് കൊണ്ടുതന്നെ സ്‌കൂളിലെ പഠനമാണ് മികച്ചത്. അദ്ധ്യാപകരെയും കൂട്ടുകാരെയും കാണുന്നത് തന്നെ സന്തോഷമാണ്. ലോക്ക് ഡൗൺ കാരണം പത്താം ക്ലാസിലെ സ്റ്റഡി ടൂർ നഷ്ടമായതിൽ എല്ലാവർക്കും വിഷമമുണ്ട്. പഠനം ഓൺലൈനിലും തരക്കേടില്ലാതെയാണ് തുടർന്നത്. പൊതുഗതാഗതത്തെ ആശ്രയിക്കാനുള്ള ഭയം മൂലം രക്ഷിതാക്കളാണ് സ്കൂളിലെത്തിക്കുന്നത്. സ്കൂൾ വേഗം തുറക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. പത്ത് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

- ആന്റണി ജോസഫ്,

തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്കൂൾ ആലപ്പുഴ