tv-r

തുറവൂർ: ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശത്താൽ പൂണ്യമായ നാലുകുളങ്ങരയിലെ ഗുരുമന്ദിരത്തിലേയ്ക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് പഞ്ച ശുദ്ധി വ്രതത്തോടെ പീതാംബരധാരികളായ ഗുരുഭക്തർ എത്തി. 88-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്.ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി അംഗം എം.ഡി.സലിം തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഗുരുപൂജാ ചടങ്ങുകൾക്ക് മനു ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. ജി. ഡി. പി. എസ്.ജില്ലാ കമ്മിറ്റി അംഗം എൻ.ദയാനന്ദൻ, നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.രമേശൻ, നാലുകുളങ്ങര ദേവസ്വം സെക്രട്ടറി പി.ഭാനുപ്രകാശ്‌, സുഗതൻ കാളപ്പറമ്പിൽ, കല്പനാ ദത്ത് എസ്.കണ്ണാട്ട്, സന്തോഷ് കുമാർ കൊട്ടാരത്തിൽ, ,സുധാ രമണൻ, മനിലാ ദിലീപ് കണ്ണാടൻ, ബീനാ ബൈജു, കെ.കെ.സദാനന്ദൻ, വി.മോഹനൻ എന്നിവർ സംസാരിച്ചു.