ആലപ്പുഴ : പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗ്ഗാ - മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 8 ന് ഭാഗവത പാരായണം, 8.30 ന് നവകലശപൂജ, 11 ന് നവകലശത്തോടു കൂടി ഭഗവതിയ്ക്ക് പൂജ, സർപ്പ ദൈവങ്ങൾക്ക് വിശേഷാൽ പൂജ, തളിച്ചു കൊട, നൂറുംപാലും. വൈകിട്ട് 6-30 ന് ദീപാരാധന, ഭജന കളമെഴുത്തുംപാട്ടും എന്നിവ നടക്കും.