ആലപ്പുഴ: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണസഭ പുളിങ്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർത്ഥാടന വിളംബര സമ്മേളനവും പദയാത്രയും സംഘടിപ്പിച്ചു.

എസ്.എൻ.ഡി.പി യോഗം ചതുർത്ഥ്യാകരി 4070-ാം നമ്പർ ശാഖാ ഗുരുദേവ സന്നിധിയിൽ നടന്ന സമ്മേളനം ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണ സഭ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സഭ പി.ആർ.ഒ ഇ.എം.സോമനാഥൻ പ്രഥമ തീർത്ഥാടക പിതാക്കളുടെ അനുസ്മരണ പ്രഭാഷണം നടത്തി. വിളംബര പദയാത്രയുടെ ഉദ്ഘാടനം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ജാഥാ ക്യാപ്ടനും ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി എക്സിക്യുട്ടിവ് അംഗവുമായ ചന്ദ്രൻ പുളിങ്കുന്നിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളായ വി.വി.ശിവപ്രസാദ്, ഡി.ശിശുപാലൻ, എം.ഡി.സലിം, പി.എസ്.പ്രദീപ്കുമാർ, എം.ആർ.ഹരിദാസ്, എം.എസ്.ചന്ദ്രശേഖരൻ, കെ.എം.പുരുഷോത്തമൻ, വി.എം.തങ്കപ്പൻ, രാജേശ്വരി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ മങ്കൊമ്പ് കോട്ടഭാഗം 19-ാം നമ്പർ ശാഖ ഗുരുക്ഷേത്ര സന്നിധിയിൽ നിന്നാരംഭിച്ച പദയാത്ര വൈകിട്ട് കുന്നുമ്മ നാലാം നമ്പർ ഗുരുക്ഷേത്ര സന്നിധിയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ പ്രസിഡന്റ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭ മേഖല ട്രഷറർ സി.വി.കരുണാകരൻ ശുചിത്വം, ആരോഗ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചന്ദ്രൻ പുളിങ്കുന്ന്, കമ്മിറ്റിയംഗം പവിത്രൻ, ശാഖാപ്രസിഡന്റ് ഷാജി മോൻ, സഭ മേഖലാ പ്രസിഡന്റ് പി.എം.മോഹനൻ എന്നിവർ സംസാരിച്ചു.