photo

ചേർത്തല:മുഹമ്മ ശിവഗിരീശ്വര ക്ഷേത്രത്തിൽ നിന്നും 88-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കല്ലാപ്പുറം വിശ്വഗാജി മഠത്തിലേക്ക് പ്രതീകാത്മക പദയാത്ര സംഘടിപ്പിച്ചു.ജി.തങ്കച്ചൻ നയിച്ച പദയാത്രയിൽ നിരവധി ഗുരുഭക്തർ പങ്കെടുത്തു ക്ഷേത്ര യോഗം പ്രസിഡന്റ് എം.ജയ് മോൻ,സെക്രട്ടറി ഹരിദാസ്,ടി.ആർ സോമൻ തുടങ്ങിയ ക്ഷേത്ര ഭാരവാഹികളും നേതൃത്വം നൽകി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പദയാത്ര.
വിശ്വഗാജി മഠത്തിലെത്തിയ പദയാത്രയെ സ്വാമി അസ്പർശാനന്ദ,ഗുരുധർമ്മ പ്രചരണ സഭാ ഭാരവാഹികളായ ആർ.രമണൻ,ചന്ദ്രൻ പുളിങ്കുന്ന്, ശിവപ്രസാദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ആരോഗ്യവും വ്യക്തി ശുചിത്വവും എന്ന വിഷയത്തിൽ ഡോ.ബി.പത്മകുമാർ ക്ലാസെടുത്തു.