ഹരിപ്പാട്: ശിവഗിരി തീർത്ഥാടകർക്ക് ആശംസ അറിയിച്ച് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ നങ്ങ്യാർകുളങ്ങരയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ച നിലയിൽ.

പീതപതാകകൾ പിഴുതെടുത്ത് വലിച്ചു കീറി നിലത്തിട്ട് ചവിട്ടി. യൂണിയൻ അധികൃതർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി. സംഭവത്തിൽ യൂണിയൻ കൗൺസിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.അശോകൻ, വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, അഡ്വ.യു.ചന്ദ്രബാബു, എസ്.ജയറാം, പി.എൻ.അനിൽ കുമാർ, അയ്യപ്പൻ കൈപ്പള്ളിൽ, ബിജു, രഘുനാഥ് എന്നിവർ സംസാരിച്ചു.