ആലപ്പുഴ: ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 88 ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ശുചിത്വം, ആരോഗ്യം എന്ന വിഷയത്തിൽ മുഹമ്മ വിശ്വഗാജി മഠത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ.ബി.പത്മകുമാർ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് സുകുമാരൻ മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ കേന്ദ്രസമിതി അംഗം ചന്ദ്രൻ പുളിങ്കുന്ന്, സതീഷ് കത്തിക്കാട്, എം. മുകുന്ദൻ, എം.ഡി.സലിം, ജില്ലാ സെക്രട്ടറി വി.വി.ശിവപ്രസാദ്, വൈസ് പ്രസിഡന്റ് രമണൻ മുല്ലശേരി, എം.രവീന്ദ്രൻ, ശശീധരൻ, രമേശൻ തുടങ്ങിയവർ സംസാരിച്ചു.